Site icon Fourteen Kerala – 14 Kerala News

നാദാപുരത്ത് പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറച്ചിറങ്ങിയ ബൈക്കിന് തീ പിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

നാദാപുരം: കക്കംവെളളിയിലെ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോള്‍ നിറച്ച് പുറത്തേക്കിറങ്ങിയ ബൈക്കിന് തീ പിടിച്ചു. കല്ലാച്ചി ഈയ്യങ്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പള്‍സര്‍ ബൈക്കിനാണ് തീ പിടിച്ചത്. പമ്പില്‍ നിന്ന് പെട്രോള്‍ നിറച്ച് വടകര ഭാഗത്തേക്ക് ഇറങ്ങിയ ഉടന്‍ റോഡില്‍ വെച്ച് ബൈക്കിനു തീ പിടിക്കുകയായിരുന്നു.

തീയും പുകയും ഉയര്‍ന്നതോടെ ബൈക്ക് ഓടിച്ച യുവാവ് പരിഭ്രാന്തനായി ബൈക്കില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. ഈ സമയം റോഡിലുണ്ടായിരുന്ന നാദാപുരം ചാലപ്പുറം സ്വദേശിയായ യുവാവ് പെട്രോള്‍ പമ്പിലുണ്ടായിരുന്ന മണലും ഫയര്‍ എസ്റ്റിംഗ്വിഷറും ഉപയോഗിച്ച് തീ കെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.

Exit mobile version