Site icon Fourteen Kerala – 14 Kerala News

വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്കെതിരെ ആക്രമണം; കോഴിക്കോട് കോര്‍പറേഷന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: ഗോകുലം വനിതാ ഫുട്ബാള്‍ ടീമിലെ വിദേശ താരങ്ങളെ അക്രമിച്ച കോഴിക്കോട് കോര്‍പറേഷന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കുതിരവട്ടം സ്വദേശി അരുണ്‍കുമാര്‍ ആണ് അറസ്റ്റിലായത്. ഇന്നലെയാണ് ഇയാള്‍ ബിയര്‍ കുപ്പി കൊണ്ട് താരങ്ങളെ ആക്രമിച്ചത്.

പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗോകുലം വനിതാ ഫുട്ബാള്‍ ടീമിലെ താരങ്ങള്‍ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഘാന, കെനിയ തരങ്ങള്‍ക് നേരെ ആണ് ആക്രമണമുണ്ടായത്. കോര്‍പറേഷന്‍ സ്റ്റേഡിയത്തിന് പുറത്ത് നില്‍ക്കുമ്പോഴാണ് താരങ്ങളെ ആക്രമിച്ചത്. രണ്ട് താരങ്ങളുടെ കാലിനാണ് പരിക്കേറ്റിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അരുണ്‍കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

Exit mobile version