Site icon Fourteen Kerala – 14 Kerala News

ഉടുമ്പൻചോല എം എൽ എ എം.എം മണിയുടെ വാഹനം അപകടത്തിൽപ്പെട്ടു

ഉടുമ്പൻചോല എം എൽ എ എം.എം മണിയുടെ വാഹനം അപകടത്തിൽപ്പെട്ടു. കാറിന്‍റെ പിൻചക്രം ഊരിത്തെറിച്ചാണ് അപകടമുണ്ടായത്. ഇടുക്കി കമ്പംമെട്ടിലാണ് അപകടം നടന്നത്.

കമ്പംമെട്ടിലെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ എം എം മണി നെടുങ്കണ്ടത്തുനിന്ന് വരുമ്പോഴാണ് അപകടമുണ്ടായത്. ആർക്കും പരുക്കേറ്റിട്ടില്ല. മുൻപും രണ്ടുതവണ സമാനമായ രീതിയിൽ എംഎൽഎയുടെ വാഹനത്തിന് അപകടം പറ്റിയിരുന്നു.

Exit mobile version