Site icon Fourteen Kerala – 14 Kerala News

നടിയും മോഡലുമായ രേവതി സമ്പത്തിന് നേരെ സദാചാര ആക്രമണം

വടകര: നടിയും മോഡലുമായ രേവതി സമ്പത്തിന് നേരെ സദാചാര ആക്രമണം. വടകരയിലെ വാടക വീട്ടിലെത്തി തന്നെയും അമ്മയെയും സുഹൃത്ത് സന്തോഷിനെയും പ്രദേശവാസികളില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയതായാണ് ആരോപണം. പരാതി നല്‍കിയ വടകര പൊലീസിന്റെ ഭാഗത്ത് നിന്നും മോശം അനുഭവമുണ്ടായെന്നും കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും രേവതി കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 20നും ഒക്ടോബര്‍ 15നും സദാചാരവാദികളുടെ ആക്രമണമുണ്ടായതായാണ് രേവതി പറയുന്നത്. രണ്ടാമത്തെ തവണ ഏറെ മാനസികപ്രയാസമുണ്ടായി എന്നും വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

‘നിങ്ങളെ ഇവിടെ താമസിക്കാന്‍ അനുവദിക്കില്ല എന്നും ഞങ്ങളാരാണെന്ന് കാണിച്ച് തരാമെന്നും ഭീഷണിപ്പെടുത്തി’. നിലവില്‍ വീട്ടില്‍ താമസിക്കുന്നതിന് ഭീഷണിയുണ്ടെന്നും’ രേവതി പറഞ്ഞു.

Exit mobile version