Site icon Fourteen Kerala – 14 Kerala News

കൊടുവള്ളി കരുവന്‍പൊയില്‍ എരഞ്ഞിക്കോത്ത് കാളപൂട്ടിന് എത്തിച്ച കാള വിരണ്ടോടി പരിഭ്രാന്തി പരത്തി

കൊടുവള്ളി : കരുവന്‍പൊയില്‍ എരഞ്ഞിക്കോത്ത് കാളപൂട്ടിന് എത്തിച്ച കാള വിരണ്ടോടി പരിഭ്രാന്തി പരത്തി. എരഞ്ഞിക്കോത്ത് സ്വദേശി മുര്‍ഷിദിന്റെ ഉടമസ്ഥതയിലുള്ള കാളയാണ് വിരണ്ട് ഓടിയത്.

കിലോമീറ്ററുകളോളം ഓടിയ കാളയെ മണിക്കൂറുകള്‍ കഴിഞ്ഞ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ചാത്തമംഗലം കോട്ടോല്‍ തായത്തു വെച്ച് പിടിച്ചു കെട്ടി. കാളയുടെ പരാക്രമത്തില്‍ ചാത്തമംഗലം സ്വദേശി ഗോപാലന്(70) പരുക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version