Site icon Fourteen Kerala – 14 Kerala News

കഞ്ചാവ് ചോദിച്ചിട്ട് കൊടുത്തില്ല; കൊല്ലത്ത് വീട്ടിൽക്കയറി ആക്രമിച്ച നാലു പേർ അറസ്റ്റിൽ

കൊല്ലം: കഞ്ചാവ് ചോദിച്ചിട്ട് നൽകാത്തതിന് വീടുകയറി ആക്രമണം നടത്തിയ നാലു പേര്‍ പിടിയിൽ. കരുകോൺ ഇരുവേലിക്കലിൽ ചരുവിളപുത്തൻവീട്ടിൽ കുൽസംബീവിയുടെ വീട്ടിലാണ് കഞ്ചാവു ചോദിച്ച് യുവാക്കൾ എത്തിയത്. കഞ്ചാവ് നൽകാത്തതിനെ തുടർന്ന് അസഭ്യം പറയുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.

ബുധനാഴ്ചയായിരുന്നു ആക്രമണം നടത്തിയത്. സംഭവത്തില്‍ ചണ്ണപ്പേട്ട കാഞ്ഞിരംവിളവീട്ടിൽ വിബിൻ (22), കുന്നുവിളവീട്ടിൽ അനു (24), നന്ദുഭവനിൽ നന്ദുപ്രസാദ് (21), ഇട്ടിവ കാഞ്ഞിരംവിളവീട്ടിൽ സുബിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയതിന് പിന്നാലെ പ്രതികൾ ഒളിവിലായിരുന്നു.

Exit mobile version