Site icon Fourteen Kerala – 14 Kerala News

ഓ എൽ എക്സ് ആപ്പ് വഴി ഐഫോൺ തട്ടിയെടുക്കുന്ന ഓമശ്ശേരി സ്വദേശി ഉൾപ്പെട്ട സംഘം പോലീസ് പിടിയിൽ

ബത്തേരി: ഓ എൽ എക്സ് ആപ്പ് വഴി വിൽപ്പനക്ക് വെച്ച സുൽത്താൻ ബത്തേരി സ്വേദേശിയുടെ 52500 രൂപ വില വരുന്ന ഐഫോൺ തന്ത്രപൂർവം തട്ടിയെടുത്ത മൂന്ന് അംഗ സംഘത്തെ വയനാട് സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തു.

സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ്‌ ഫസീൽ (26), ഇയാളുടെ ഭാര്യ ഓമശേരി സ്വദേശിനി ശബാന ഷെറിൻ (21), പാണ്ടിക്കാട് സ്വദേശി മുഹമ്മദ്‌ യൂസഫ് ഇസാം (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഓ എൽ എക്സ് ആപ്പ് വഴി വിൽക്കാൻ വെക്കുന്ന ഐഫോൺ ഉടമക്കളെ ആണ് പ്രതികൾ ഉന്നം വെക്കുന്നത്. സംഘത്തിലെ ഓമശ്ശേരി സ്വദേശിയായ സ്ത്രീ വ്യാജ പേരുകളിൽ മൊബൈൽ ഫോൺ ഉടമകളെ വിളിച്ച് ഇടപാട് ഉറപ്പിച്ച ശേഷം മൊബൈൽ ഫോൺ കോഴിക്കോട്, നിലമ്പൂർ ഭാഗത്തേക്ക് ഉള്ള ബസ്സിൽ കയറ്റി വിടാൻ ആവശ്യപ്പെടുകയും, ഫോണിന്റെ വിലയായി മുഹമ്മദ്‌ യൂസഫ് ഇസാം വ്യാജ ബാങ്ക് റെസിപ്റ്റ് തയ്യാറാക്കി ഫോൺ ഉടമക്ക് അയച്ചു നൽകിയാണ് തട്ടിപ്പ് നടത്തുന്നതെന്നും പോലീസ് പറഞ്ഞു.

Exit mobile version