Site icon Fourteen Kerala – 14 Kerala News

പേരാമ്പ്ര പാലേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

പേരാമ്പ്ര: പാലേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. പാലേരി കോണ്ടോടുമ്മല്‍ വിപിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്നലെ രാത്രി 11.05 ഓടെയാണ് ഉഗ്രശബ്ദത്തോടെയുള്ള സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തില്‍ വീടിന്റെ ജനല്‍ കമ്പി വളഞ്ഞ നിലയിലായി. ഈ സമയം വിപിന്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സ്റ്റീല്‍ ബോംബാണ് എറിഞ്ഞതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപ് ഐപിഎസ്, പൊലീസ് ഇന്‍സ്പക്ടര്‍ എം. സജീവ് കുമാര്‍, സബ്ബ് ഇന്‍സ്പക്ടര്‍ എ. ഹബീബുള്ള എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Exit mobile version