Site icon Fourteen Kerala – 14 Kerala News

കൊയിലാണ്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍

കൊയിലാണ്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയും കുട്ടുപ്രതിയും പൊലീസ് പിടിയില്‍. കൊയിലാണ്ടി വടകര റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ക്ലീനറായ അദ്വൈത് എന്ന കണ്ണന്‍, കൂട്ടുപ്രതി മണികണ്ഠന്‍ എന്നിവരെയാണ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൊല്ലത്ത് നിന്ന് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിയ ശേഷം പയ്യോളി ഇറക്കി. പിന്നീട് വടകരയിലേക്ക് ബസ് കയറുകയായിരുന്നു. വിവരം പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന കുട്ടി വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വടകരയില്‍ വെച്ച് ഇവരെ കണ്ടെത്തുകയായിരുന്നു.

കണ്ണന്‍ ബൈക്കില്‍നിന്ന് ഇറങ്ങി ഓടിയെങ്കിലും കൊയിലാണ്ടി എസ്.ഐ എം.എന്‍. അനുപിന്റെ നേതൃത്വത്തില്‍ പിടികൂടി. ജൂനിയര്‍ എസ്.ഐ അരവിന്ദന്‍, സി.പി.ഒ ഗംഗേഷ്, എം.എസ്.പിയിലെ വിജീഷ്, സരിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

Exit mobile version