Site icon Fourteen Kerala – 14 Kerala News

ബാലുശ്ശേരിയില്‍ ഗെയിൽ വാതക പൈപ്പ് ലൈനിൽ ചോർച്ച; പരിഹരിച്ചതായി അതികൃതർ

ബാലുശ്ശേരി: ബാലുശ്ശേരി കരുമലയിൽ ​ഗ്യാസ് പൈപ്പ് ലൈനില്‍ ഉണ്ടായ ചോര്‍ച്ച പരിഹരിച്ചതായി അധികൃതര്‍. ഇന്‍ഡ്യന്‍ ഓയില്‍ സിഎന്‍ജി പൈപ്പ് ലൈനിലാണ് ചോര്‍ച്ച കണ്ടെത്തിയത്.

പിഡബ്ലുഡി വിഭാഗം കുഴിയെടുക്കുമ്ബോള്‍ ഗ്യാസ് പൈപ്പ് ലൈനില്‍ തട്ടിയതാണെന്ന് ഫയര്‍ഫോഴ്സ് വ്യക്തമാക്കി. അഗ്നിശമനസേന സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അദാനിയുടെ സിഎന്‍ജി പൈപ്പ് ലൈനിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ബാലുശേരി കരുമലയില്‍ പ്രധാന പൈപ്പില്‍ നിന്ന് വീട്ടിലേക്ക് ഉള്ള പൈപ്പിലാണ് ചോര്‍ച്ച ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായിരുന്നു. എന്നാല്‍ ആര്‍ക്കും ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഇല്ല.

രണ്ട് ഭാ​ഗങ്ങളിലായിട്ടാണ് ചോര്‍ച്ച കണ്ടെത്തിയത്. പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് പൈപ്പ് ലൈനില്‍ പൊട്ടലുണ്ടായത് കണ്ടെത്തിയത്. ചോര്‍ച്ച പരിഹരിക്കാനുള്ള നടപടികള്‍ പുരോ​ഗമിക്കുകയാണ്. അ​ഗ്നിശമന സേന ഉദ്യോ​ഗസ്ഥരും അധിക‍ൃതരും സ്ഥലത്തെത്തിയിരുന്നു. നിയന്ത്രണവിധേയമാക്കിയെന്നും പരിഭ്രാന്തിക്ക് വകയില്ലെന്നും അധികൃതര്‍ അറിയിച്ചു. അതേ സമയം സംഭവത്തെക്കുറിച്ച്‌ അന്വേഷണം പുരോ​ഗമിക്കുകയാണ്.

Exit mobile version