Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് മാളില്‍ വച്ച് നടിമാര്‍ക്കെതിരായ അതിക്രമം; രണ്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോഴിക്കോട്: സിനിമയുടെ പ്രചരണത്തിനായി കോഴിക്കോട് ഹൈലൈറ്റ് മാളിലെത്തിയ നടിമാര്‍ക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പന്തീരങ്കാവ് പൊലീസ് കേസെടുത്തത്.

രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് പന്തീരങ്കാവ് പൊലീസ് കേസെടുത്തത്. പരിപാടിയുടെ തുടക്കം മുതലുള്ള മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കാന്‍ സംഘാടകരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാകും കൂടുതല്‍ നടപടികള്‍.

Exit mobile version