Site icon Fourteen Kerala – 14 Kerala News

കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞു തകർത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ.

കോഴിക്കോട് : പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ, കോഴിക്കോട് മോഡേൺ ബസാർ സ്റ്റീൽ കോംപ്ലക്സിന് സമീപം കെഎസ്ആർടിസി ബസ് കല്ലെറിഞ്ഞു തകർത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. ചങ്ങംപൊതിപ്പറമ്പ് അരക്കിണർ സ്വദേശികളായ മുഹമ്മദ് ഹാതിം (38), അബ്ദുൽ ജാഫർ (33) എന്നിവരെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്.

ബൈക്കിൽ പിന്തുടർന്നെത്തിയ പ്രതികൾ, തൃശൂർ–കണ്ണൂർ സൂപ്പർ ഫാസ്റ്റിനു നേരെയാണ് കല്ലെറിഞ്ഞത്. സംഭവത്തിൽ ഡ്രൈവർ തൃശൂർ മുട്ടിത്തടി സ്വ ദേശി സിജിക്ക് (48) പരിക്കേറ്റിരുന്നു. ബസിന്റെ മുൻവശത്തെ ചില്ലാണ് പൂർണമായി തകർന്നത്.

Exit mobile version