Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി ബസ്റ്റാന്റില്‍ അവശ നിലയില്‍ കഴിഞ്ഞിരുന്ന വയോധികന് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഹായ ഹസ്തം

താമരശ്ശേരി: പുതിയ ബസ്റ്റാന്റില്‍ അവശ നിലയില്‍ കഴിഞ്ഞിരുന്ന വയോധികന് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഹായ ഹസ്തം. പുതുപ്പാടി ഈങ്ങാപ്പുഴ സ്വദേശിയായ ചാമിയെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഇടപെട്ട് വൃദ്ധ സദനത്തിലേക്ക് മാറ്റി. സ്വന്തമായി വീടുണ്ടെങ്കിലും പരിചരിക്കാന്‍ ആളില്ലാത്തതിനാല്‍ ചാമി ബസ്റ്റാന്റിലാണ് കഴിഞ്ഞിരുന്നത്.

പുതുപ്പാടി ഈങ്ങാപ്പുഴ വള്ളിക്കെട്ട് കോളനിയിലെ ചാമി 15 വര്‍ഷത്തോളമായി താമരശ്ശേരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ചെരിപ്പും കുടയും തുന്നിയാണ് ജീവിച്ചിരുന്നത്. പ്രവൃത്തി പൂര്‍ത്തീകരിക്കാത്ത വീട്ടിലാണ് താമസം. അവിവാഹിതനായ ചാമിയുടെ സഹോദരി അടുത്തിടെ മരിച്ചു. ഇതോടെ തീര്‍ത്തും ഒറ്റപ്പെട്ടു. രോഗങ്ങള്‍ക്കൊപ്പം കാലിന് വൈകല്യവുമുള്ളതിനാല്‍ നടക്കാന്‍ കഴിയാതായിയ ഇതോടെ വീട്ടിലേക്ക് പോവാതെയായി.

 

ഒന്നര മാസത്തോളമായി താമരശ്ശേരി പുതിയ ബസ്റ്റാന്റിലാണ് ചാമി കഴിഞ്ഞിരുന്നത്ത്. ബസ്റ്റാന്റിലെ വ്യാപാരികള്‍ അറിയിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പാരാലീഗല്‍ വളണ്ടിയര്‍ സലീന ഇടെപടുകയും ഫറോക്കിലെ വൃദ്ധ സദനത്തിലേക്ക് മാറ്റുകയും ചെയ്തു. ഫറോക്ക് പരുത്തിപ്പാറയിലെ സ്‌നേഹതീരത്തേക്കാണ് ചാമിയെ മാറ്റിയത്.

Exit mobile version