Site icon Fourteen Kerala – 14 Kerala News

ലൈംഗിക പീഡന കേസ്; സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വെളളിയാഴ്ച കോടതി വിധി പറയും

കോഴിക്കോട്: ലൈംഗിക പീഡന കേസിൽ സാംസ്കാരിക പ്രവർത്തകൻ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വെളളിയാഴ്ച കോടതി വിധിപറയും. കോഴിക്കോട് ജില്ലാ കോടതിയാണ് സിവികിന്‍റെ ജാമ്യാപേക്ഷ പരിഗണിച്ചത്.

കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിലാണ് സിവിക് മുൻകൂർ ജാമ്യം തേടിയത്. പൊലീസ് റിപ്പോർട്ടും കോടതി പരിഗണിച്ചു. ആക്ടിവിസ്റ്റ് കൂടിയായ യുവഎഴുത്തുകാരിയാണ് പരാതിക്കാരി. അധ്യാപികയും എഴുത്തുകാരിയുമായ  ദളിത് യുവതിയുടെ പീഡനപരാതിയിൽ സിവിക് ചന്ദ്രന്  ഇതേ കോടതി മുൻകൂർ നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

Exit mobile version