Site icon Fourteen Kerala – 14 Kerala News

തുഷാരഗിരിയിൽ വീണ്ടും വിദ്യാർത്ഥിയെ ഒഴുക്കിൽ പെട്ടു കാണാതായി; തിരച്ചിൽ തുടങ്ങി

കോടഞ്ചേരി: കോഴിക്കോട് നിന്ന് വന്ന അഞ്ച് അംഗ സംഘത്തിലെ രണ്ടുപേരാണ് ഒഴുക്കിൽ പെട്ടത്. ഒരാളെ നാട്ടുകാർ രക്ഷപെടുത്തി.

കാണാതായ ബേപ്പൂർ സ്വദേശി അമൽ (22) എന്ന വിദ്യാർത്ഥിയെ കണ്ടെത്താൻ വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി.

ജലാശയത്തിലേക്കുള്ള പ്രവേശനം കർശനമായി നിരോധിച്ച സാഹചര്യത്തിലാണ് വീണ്ടും അപകടം ഉണ്ടായത്. പോലീസ്, ഫയർഫോഴ്സ് സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു.

Exit mobile version