Site icon Fourteen Kerala – 14 Kerala News

പാചക വാതക വില വര്‍ദ്ധനവിനെതിരെ താമരശ്ശേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അടുപ്പ് കൂട്ടല്‍ സമരം നടത്തി

താമരശ്ശേരി: പാചക വാതക വില വര്‍ദ്ധനവിനെതിരെ താമരശ്ശേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അടുപ്പ് കൂട്ടല്‍ സമരം നടത്തി. താമരശ്ശേരി ബസ് ബേയിലാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടുപ്പു കൂട്ടിയത്. കെ പി സി സി അംഗം എ അരവിന്ദന്‍ ഉല്‍ഘാടനം ചെയതു. മണ്ഡലം പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു.

ഡി സി സി ജനറല്‍ സെക്രട്ടറി പി സി ഹബീബ് തമ്പി മുഖ്യ പ്രഭാഷണം നടത്തി. പി ഗിരീഷ് കുമാര്‍, അഡ്വ. ജോസഫ് മാത്യു, സി മുഹ്സിന്‍, എം സി നാസിമുദ്ദീന്‍, സത്താര്‍ പള്ളിപ്പുറം സംസാരിച്ചു. മഹിള കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി കെ സരസ്വതി, മണ്ഡലം പ്രസിഡണ്ട് ചിന്നമ്മ ജോര്‍ജ്, ബ്ലോക്ക് മെമ്പര്‍ സുമാരാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഖദീജ സത്താര്‍, കാവ്യ കെടവൂര്‍, ഷീജ ദിലീപ്, ഉമാദേവി എന്നിവര്‍ നേതൃത്വം നല്‍കി.

Exit mobile version