Site icon Fourteen Kerala – 14 Kerala News

നടപ്പാതയിലെ സ്ലാബ് തകർന്നു; അമ്മയും കുഞ്ഞും ഓടയിൽ വീണു

കോഴിക്കോട് : ജിഎച്ച് റോഡിൽ കോട്ടപ്പറമ്പ് ആശുപത്രിക്കു സമീപം നടപ്പാതയിലെ സ്ലാബ് പൊട്ടി അമ്മയും കുഞ്ഞും ഓടയിൽ വീണു. ഇരുവരും സാരമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ആശുപത്രിയുടെ മുന്നിൽനിന്ന് അൽപം തെക്കു ഭാഗത്തേക്കു മാറിയാണ് അപകടം. സ്ത്രീയും കുട്ടിയും നടന്നു പോകുന്നതിനിടെ സ്ലാബ് തകർന്നു. നേരത്തേ കോൺക്രീറ്റ് ഇളകി തകർന്ന നിലയിലായിരുന്നു സ്ലാബ്. ഈ സ്ലാബ് മാറ്റി സ്ഥാപിച്ചിട്ടു കുറച്ചു കാലമേ ആയിട്ടുള്ളൂ. 

ഗർഭിണികളടക്കം ഒട്ടേറെപ്പേർ ഇതുവഴി നടന്നു പോകുന്നതാണ്. ഈ ഭാഗത്തു കോൺക്രീറ്റ് ഇളകി, ആളുകൾ ചവിട്ടുമ്പോൾ തകർന്നു പോകുന്ന സ്ലാബുകൾ വേറെയുമുണ്ട്. റോഡിന്റെ എതിർവശത്തെ സ്ലാബുകളിൽ പലതും തകർന്നതാണ്. ഈ ഭാഗത്തു നടപ്പാതയിലെ സ്ലാബുകൾ ഒരെ നിരപ്പിലല്ല ഇട്ടിരിക്കുന്നത്. ഇതു കാരണം കാൽനടയാത്രക്കാർ സ്ലാബിൽ തടഞ്ഞു വീഴാനും സാധ്യതയുണ്ട്.

Exit mobile version