Site icon Fourteen Kerala – 14 Kerala News

താമരശേരിയില്‍ കെ പി എസ് ടി എ നേതൃസംഗമവും ഇഫ്താര്‍ വിരുന്നും നടത്തി

താമരശേരി: കെ പി എസ് ടി എ താമരശേരി വിദ്യാഭ്യാസ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നേതൃസംഗമവും ഇഫ്താര്‍ വിരുന്നും നടത്തി. കെ പി എസ് ടി എ മുന്‍ സംസ്ഥാന പ്രസിഡണ്ട് വി കെ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ അരവിന്ദന്‍ ,സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍ ശ്യാംകുമാര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് പി സിജു അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ ജില്ല സെക്രട്ടറി ഷരീഫ് ഒ.കെ, ട്രഷറര്‍ എ പി ശ്രീജിത്ത്, സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ പി എം ശ്രീജിത്ത്, പി ജെ ദേവസ്യ, പി കെ ഹരി ദാസന്‍ , ജില്ല പ്രസിഡണ്ട് ഷാജു പി കൃഷ്ണന്‍ സംസാരിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകരായ കെ വി അബ്ദുള്‍ മജീദ്, പി അബ്ദുള്‍ സലീം എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

Exit mobile version