Site icon Fourteen Kerala – 14 Kerala News

കൊടുവള്ളിയിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ട് പേർ അറസ്റ്റിൽ

കൊടുവള്ളി: കൊടുവള്ളിയില്‍ വീണ്ടും ലഹരി വേട്ട. 250 മില്ലാ ഗ്രാം ഹഷീഷ് ഓയിലും 30 മില്ലിഗ്രാം എം ഡി എം എ യുമായി രണ്ടുപേരെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. വാവാട് വരലാട്ട് മുഹമ്മദ് ഡാനിഷ് (26), കൊടുവള്ളി കുണ്ടച്ചാലില്‍ മുഹമ്മദ് ഷമീം(25) എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനക്കിടെ നെല്ലാങ്കണ്ടിയില്‍ വെച്ചാണ് ഇവരെ പോലീസ് പിടികൂടിയത്.

ഇവര്‍ സഞ്ചരിച്ച കെ എല്‍ 57 ഡബ്ല്യൂ 5965 നമ്പര്‍ സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ഡാനിഷ് കുന്ദമംഗലം പോലീസ് സ്‌റ്റേഷനിലെ പോക്‌സോ കേസിലും കൊടുവള്ളി സ്‌റ്റേഷനിലെ പിടിച്ചുപറി കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എസ് ഐ മാരായ അഷ്‌റഫി്, പി ബിജു, സീനിയര്‍ സി പി ഒ മാരായ അബ്ദുല്‍ റഹീം നെരോത്ത്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.

Exit mobile version