Site icon Fourteen Kerala – 14 Kerala News

മാർച്ച് 8 വനിതാദിനത്തോടനുബന്ധിച്ച് കോഴിക്കോട്, വയനാട് ജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വനിതകൾക്ക് പ്രവേശനം സൗജന്യം

കോഴിക്കോട്: മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള സരോവരം ബയോപാർക്ക്, കാപ്പാട് ബ്ലൂഫ്ളാഗ് ബീച്ച്, വടകര സാൻഡ് ബാങ്ക്സ് ബീച്ച്, അരിപ്പാറ വെള്ളച്ചാട്ടം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വനിതകൾക്ക് സൗജന്യ പ്രവേശനം നൽകുമെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു.

വയനാട് ജില്ലാ ടൂറിസംപ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വനിതകൾക്ക് പ്രവേശനം സൗജന്യമായിരിക്കും. ഡിടിപിസി കേന്ദ്രങ്ങളായ എടക്കൽ ഗുഹ, പൂക്കോട് തടാകം, കർലാട് തടാകം, വയനാട് ഹെറിറ്റേജ് മ്യൂസിയം, ടൗൺ സ്ക്വയർ,മാവിലാംതോട് പഴശ്ശി സ്മാരകം,പഴശ്ശി പാർക്ക് മാനന്തവാടി, കാന്തൻപാറ വെള്ളച്ചാട്ടം, ചീങ്ങേരി മല എന്നിവിടങ്ങളിലാണ് വനിതകൾക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കുക.

Exit mobile version