Site icon Fourteen Kerala – 14 Kerala News

മീൻപിടിക്കുന്നതിനിടെ മൂന്ന് കുട്ടികള്‍ പാറക്കുളത്തില്‍ വീണു; 2 പേർ രക്ഷപ്പെട്ടു, 13 വയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് എടച്ചേരിയില്‍ മൂന്നു കുട്ടികള്‍ പാറക്കുളത്തില്‍ വീണു. 13കാരന് ദാരുണാന്ത്യം. രണ്ടുപേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. 13 വയസുകാരന്‍ അദ്വൈതാണ് മരിച്ചത്. കുട്ടികള്‍ മീന്‍പിടിക്കാനായാണ് പാറക്കുളത്തില്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് അപകട വിവരം പുറത്ത് അറിയിക്കുന്നത്. ഉടന്‍ തന്നെ നാട്ടുകാർ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും 2 പേരെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളു. അദ്വൈതിനെ രക്ഷിക്കാനായില്ല. അപകടം എങ്ങനെ സംഭവിച്ചു എന്നതിനെ സംബന്ധിച്ച്‌ വിശദ വിവരങ്ങള്‍ ലഭ്യമാകുന്നതെയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു.

Exit mobile version