Site icon Fourteen Kerala – 14 Kerala News

വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്…! ജോലിക്കിടെ കരിങ്കൽ മതിൽ ഇടിഞ്ഞുവീണു; മലപ്പുറത്ത് നാല് തൊഴിലാളികൾക്ക് പരിക്ക്

മലപ്പുറം: തലക്കടത്തൂർ പടിഞ്ഞാറക്കരയിൽ മതിൽ ഇടിഞ്ഞുവീണ് നാല് തൊഴിലാളികൾക്ക് പരിക്ക്. ഇന്ന് രാവിലെയായിരുന്നു അപകടം. വീടിന്റെ മുറ്റത്ത് ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളുടെ മുകളിലേക്ക് കരിങ്കൽ ഉൾപ്പെടെയുള്ള മതിൽ പൂർണ്ണമായും ഇടിഞ്ഞുവീഴുകയായിരുന്നു.

പരിക്കേറ്റവരിൽ രണ്ടുപേർ മലയാളികളും രണ്ടുപേർ തമിഴ്‌നാട് സ്വദേശികളുമാണ്. മലയാളികളായ റാഷിദ്, അഷ്‌റഫ് എന്നിവർക്കും തമിഴ്‌നാട് സ്വദേശികളായ മറ്റ് രണ്ട് തൊഴിലാളികൾക്കുമാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ കോട്ടക്കരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടവിവരം അറിഞ്ഞയുടൻ നാട്ടുകാരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഏറെനേരം മതിലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നെങ്കിലും, തലയ്ക്ക് ഗുരുതരമായ പരിക്കുകൾ ഏൽക്കാത്തതിനാൽ തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Exit mobile version