Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് നിർമാണത്തിലിരുന്ന വീട് തകർന്ന് ഒരാൾ മരിച്ചു

കോഴിക്കോട്: കക്കോടിയിൽ നിർമാണത്തിലിരുന്ന വീട് തകർന്നു ഒരാൾ മരിച്ചു. കാരന്തൂർ സ്വദേശി രജനിത്താ(32)ണ് മരിച്ചത്. ഒരു തൊഴിലാളിക്ക് പരുക്കേറ്റു. വീടിന്റെ സണ്‍ഷെയ്ഡ് ആണ് തകര്‍ന്ന് വീണത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.

സംഭവസ്ഥലത്ത് വെച്ച് തന്നെ രജനിത്ത് മരിച്ചിരുന്നു. തൊഴിലാളികള്‍ നിര്‍മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെയായിരുന്നു അപകടം നടന്നത്. പരുക്കേറ്റ അതിഥി തൊഴിലാളിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രജനിത്തിന്റെ മൃതദേഹം കോഴിക്കോട് ‍മെഡിക്കൽ കോളജിലേക്ക് മാറ്റി.

Exit mobile version