ആലപ്പുഴ: ചെന്നിത്തലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ആറ്റിൽ മുങ്ങിമരിച്ചു. ചെന്നിത്തല മഹാത്മ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ എസ്. അശ്വിൻ ആണ് കൂട്ടംപേരൂർ ആറ്റിൽ മുങ്ങിമരിച്ചത്.
ചെന്നിത്തല കിഴക്കേവഴി അശ്വതി ഭവനത്തിൽ സുനിൽകുമാർ – ശ്രീലത ദമ്പതികളുടെ മകനാണ് മരിച്ച അശ്വിൻ. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
