കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ. തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് എംഎൽഎ പറഞ്ഞത്.
പറയാന്‍ ഉദ്ദേശിച്ചത് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടികള്‍ മാത്രമാണ്. റോഡ് അടക്കം കുത്തി പൊളിച്ചിട്ട് , പദ്ധതികള്‍ നടക്കാതെ വരുമ്പോള്‍ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ആ പ്രശ്‌നമാണ് പറയാന്‍ ശ്രമിച്ചത്. ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും സെബാസ്റ്റ്യന്‍ പറഞ്ഞു.
നിങ്ങള്‍ ആരെങ്കിലും നിയമസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ പിണറായി വിജയനെ എഴുന്നേറ്റ് അടിച്ചേനെ എന്നായിരുന്നു പ്രതിപക്ഷ നേതാവിനെതിരെ എംഎൽഎ നടത്തിയ പരാമര്‍ശം. പാലായില്‍ ഒരുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. ജലനിധി കുടിവെള്ള പദ്ധതിയില്‍ വന്‍ അഴിമതിയാണെന്നും എംഎല്‍എ ആരോപിച്ചിരുന്നു.
‘കഴിഞ്ഞ സര്‍ക്കാരിന്റെ ചെയ്തികളില്‍, നിങ്ങള്‍ ആരെങ്കിലും നിയമസഭയില്‍ ഒരു അംഗമായി ഇരിക്കുകയാണെങ്കില്‍ അവിടെ ഇരിക്കുന്ന പിണറായി വിജയനെ എഴുന്നേറ്റ് അടിക്കുമായിരുന്നു. 44,000കോടി രൂപ വരുന്നതാണ് ജലനിധി പദ്ധതി.അതിലെ ഏറ്റവും വലിയ പ്രൊജക്ട് ആണ് പാല, പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന 13 പഞ്ചായത്തുകളിലെ പ്രൊജക്ട്. അഴിമതിയുടെ വ്യാപ്തി പറയാന്‍ വേണ്ടി വിളിച്ചതാണ്. 35 സപ്ലൈ ടാങ്കുകളില്‍ ഏഴെണ്ണം ഒഴിച്ച് ബാക്കി ടാങ്കുകളുടെ പണി തീര്‍ന്നിട്ടില്ല. ആ സമയത്ത് ഇവര്‍ മുഴുവന്‍ പൈപ്പും വാങ്ങിച്ചു’, എന്നാണ് പൂഞ്ഞാർ എംഎൽഎ പറഞ്ഞത്.
