Site icon Fourteen Kerala – 14 Kerala News

തലശ്ശേരിയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: തലശ്ശേരിയിൽ ട്രെയിൻ തട്ടി കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു. കാസർകോട് കരിന്തളം മുക്കട കുണ്ടൂരിലെ കെ ഉണ്ണി–എൻ കെ ലീല ദമ്പതികളുടെ മകൻ എൻ കെ വൈഷ്ണവ് (27) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപമാണ് വൈഷ്ണവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃത​ദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലെത്തിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ കുണ്ടൂർ ഓഫീസിലും എൻ കെ രാജന്റെ വീട്ടിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് കൊണ്ടോടി പൊതുശ്മശാനത്തിൽ സംസ്കരിക്കും. എൻ കെ വൈശാഖാണ് സഹോദരൻ.

Exit mobile version