Site icon Fourteen Kerala – 14 Kerala News

ആലപ്പുഴ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് കുട്ടികളെ വാങ്ങാൻ പ്രത്യേക സംഘം; ബാലാവകാശ കമ്മിഷൻ കേസെടുത്തു

ആലപ്പുഴ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് കുട്ടികളെ വാങ്ങാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നുവെന്ന മാധ്യമ വാർത്തയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. അവിവാഹിതരായ അമ്മമാരെ സമീപിച്ച് കുഞ്ഞിനെ വാങ്ങാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നതായും കുഞ്ഞിനെ വിൽക്കാൻ ഉണ്ടോയെന്ന് തിരക്കി സംഘം സമീപിച്ചതായും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പറഞ്ഞതായാണ് വാർത്ത.

25,000 രൂപയ്ക്ക് മുകളിൽ നൽകി നവജാത ശിശുവിനെ വാങ്ങി ലക്ഷങ്ങൾക്ക് മറിച്ചു വിൽക്കുന്ന സംഘം പ്രവർത്തിക്കുന്നതായാണ് ശിശുക്ഷേമ സമിതി ഭാരവാഹിയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി, ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് എന്നിവരിൽ നിന്ന് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടു. കമ്മിഷൻ അംഗം ടി.സി ജലജമോളാണ് കേസെടുത്തത്.

Exit mobile version