Site icon Fourteen Kerala – 14 Kerala News

എംഡിഎംഎ കേസ് പ്രതി കീർത്തനയെ കുത്തിയ കേസ്; പങ്കാളി ജിനീഷിന്റെ ജാമ്യാപേക്ഷ തള്ളി

വടകര: എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിലെ പ്രതി കീർത്തനയെ കുത്തിയ കേസിൽ പ്രതി ജിനീഷിന്റെ ജാമ്യാപേക്ഷ വടകര കോടതി തള്ളി. സെപ്റ്റംബർ 26ന് ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോഴാണ് പെരുവണ്ണാമൂഴി സ്വദേശി ജിനീഷ് കീർത്തനയെ കുത്തി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കീർത്തന ചികിത്സയിലാണ്.

കേസിൽ ജിനീഷിനെ അടുത്തിടെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. വടകര സ്റ്റാൻഡ്, കത്തി വാങ്ങിയ കുറ്റ്യാടിയിലെ കട, ആക്രമണം നടന്ന വടകര പൊലീസ് സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ പൊലീസ് തെളിവെടുപ്പ് നടത്തി.

എംഡിഎംഎ കേസിൽ കീർത്തന അറസ്റ്റിലായതോടെയാണ് ജിനീഷ് അകന്നത്. ഇതുമായി ബന്ധപ്പെട്ട് കീർത്തനയുടെ സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം. ബസ് ഡ്രൈവറാണ് ജിനീഷ്.

Exit mobile version