Site icon Fourteen Kerala – 14 Kerala News

സൂപ്പര്‍ താരത്തിന് ക്ഷണമില്ല?; ബാലണ്‍ ഡി ഓര്‍ ചടങ്ങില്‍ മെസ്സി പങ്കെടുക്കില്ല

സോക്കര്‍ ലോകമാകെ ഉറ്റുനോക്കുന്ന ബാലണ്‍ ഡി ഓര്‍ പുരസ്‌കാരദാന ചടങ്ങില്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി പങ്കെടുത്തേക്കില്ല.ട്രാന്‍സ്ഫര്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാലണ്‍ ഡി ഓര്‍ ചടങ്ങില്‍ മെസ്സി പുരസ്‌കാരങ്ങള്‍ സമ്മാനിക്കില്ലന്ന് മാത്രമല്ല അദ്ദേഹത്തിന്റെ സാന്നിധ്യവും ഇതുവരെ ഉറപ്പായിട്ടില്ല.

ബാലണ്‍ ഡി ഓര്‍ ചടങ്ങില്‍ വിജയികള്‍ക്ക് ട്രോഫി സമ്മാനിക്കാന്‍ ലയണല്‍ മെസിക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ലയണല്‍ മെസി ആര്‍ക്കും ട്രോഫി നല്‍കില്ല. ബാലണ്‍ ഡി ഓര്‍ ചടങ്ങില്‍ മെസ്സി പങ്കെടുക്കുമോ എന്ന കാര്യവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നും വാര്‍ത്തകളിലുണ്ട്.

Exit mobile version