ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സംഘടിപ്പിച്ച നിർണ്ണായക പ്രതിഷേധത്തിനിടെ സിപിഐഎം മുതിർന്ന നേതാക്കൾ പൊലീസിന്റെ കസ്റ്റഡിയിൽ. എം.എ. ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, എംവി ഗോവിന്ദൻ, കെ കെ ശൈലജ , പി കെ ശ്രീമതി ഉൾപ്പെടെയുള്ള നേതാക്കളെയാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. നേതാക്കളെ വലിച്ചിഴച്ചാണ് പോലീസ് കൊണ്ടുപോകുന്നത്.
രാജ്യതലസ്ഥാനത്ത് കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും, വിലക്കുകൾ ലംഘിച്ച് മുന്നോട്ട് നീങ്ങിയ നേതാക്കളെയും പ്രവർത്തകരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയത്. സംഭവത്തെ തുടർന്ന് ഡൽഹിയിൽ രാഷ്ട്രീയ രംഗം അതീവ കലുഷിതമായി തുടരുകയാണ്.
