Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് മാവൂർ റോഡിൽ ബസിന് മുന്നിൽ ചാടി യുവാവ്; ഗുരുതര പരിക്ക്

കോഴിക്കോട് : മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 10.24ഓടെ ആർ.പി മാളിന് സമീപമാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി. യുവാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version