വടകര:എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയതായിരുന്നു കീർത്തന. ഈ സമയത്താണ് ഭർത്താവ് ബിനീഷ് ആക്രമിച്ചത്.
കുത്തേറ്റ കീർത്തനയെ ഉടൻ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ ഭർത്താവുമായി പിണങ്ങി കഴിഞ്ഞ കീർത്തന ഇതിനിടയിലാണ് എം ഡി എം എ കേസിൽ പിടിയിലാകുന്നത്. പ്രതിയെ പോലീസ് കാസ്റ്റഡിയിലിൽ എടുത്തു
