Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പുറമേരിയിൽ മരുതോങ്കര സ്വദേശിയെ കാണാതായതായി പരാതി

കോഴിക്കോട് : കോഴിക്കോട് പുറമേരിയിൽ വയോധികനെ കാണാതായതായി പരാതി. മരുതോങ്കര മുണ്ടക്കുറ്റി സ്വദേശിയായ ആച്ചേരി ബാലകൃഷ്ണ കുറുപ്പിനെ (85) ആണ് ചൊവ്വാഴ്ച മുതൽ കാണാതായത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയെ തുടർന്ന് നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച പുറമേരിയിലുള്ള മകളുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള മറ്റൊരു മകളുടെ വീട്ടിലേക്ക് പോകുന്നതിനായി ഇറങ്ങിയതായിരുന്നു ഇദ്ദേഹം. എന്നാൽ അതിനുശേഷം ഇയാളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു. വിവരമറിഞ്ഞ ഉടൻ ബന്ധുക്കളും നാട്ടുകാരും ചേർന്ന് സമീപ പ്രദേശങ്ങളിൽ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

തുടർന്നാണ് കുടുംബാംഗങ്ങൾ നാദാപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിലോ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

Exit mobile version