Site icon Fourteen Kerala – 14 Kerala News

ഭവാനിപ്പുഴയിൽ മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം; പ്രതി തോട്ടം തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശി

പാലക്കാട്: അട്ടപ്പാടി ചീരക്കടവ് ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയും തലവെട്ടി മാറ്റിയ മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ പ്രതി യുവതിയുടെ ഭർത്താവ്. പ്രതി തോട്ടം തൊഴിലാളിയായ പശ്ചിമബംഗാൾ സ്വദേശി. കോട്ടത്തറയിലെ കടയിൽ നിന്നു വാങ്ങിയ ചാക്കിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.

20 ദിവസം മുൻപാണ് പ്രതിയും കുടുംബവും അട്ടപ്പാടിയിൽ എത്തിയത്. മൂന്ന് ചാക്കുകളിലാക്കി മൃതദേഹം ഭവാനി പുഴയിൽ ഇയാൾ ഒഴുക്കി വിട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ബംഗാളിലേക്ക് കടന്നുവെന്നാണ് വിവരം.

മൃതദേഹങ്ങൾ വിശദമായ ഫോറൻസിക് പരിശോധനയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏകദേശം അഞ്ചു വയസ്സുള്ള പെൺകുട്ടിയുടെയും 30 വയസ്സ് പ്രായമുള്ള സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് തല ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങളാണ് മൂന്നു ചാക്കുകളിൽ കെട്ടി തള്ളിയ നിലയിൽ കണ്ടെത്തിയത്. പശുവിനെ മേയ്ക്കാൻ പോയവരാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ശരീര ഭാഗങ്ങൾ ചാക്കിൽ കെട്ടി പുഴയിൽ ഒഴുക്കി വിട്ടത് എന്നാണ് സംശയം. മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. അഗളി ഡിവൈഎസ്പി ആർ.അശോകന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Exit mobile version