Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ചാനിയം കടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടി പേരാമ്പ്ര സ്വദേശി യുവാവ് മരിച്ചു

കോഴിക്കോട്: ചാനിയം കടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി യുവാവ് മരിച്ചു. പേരാമ്പ്ര പരപ്പിൽ സ്വദേശി ഷൈജൽ (40) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. ചാനിയം കടവ് പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി ഷൈജലിനെ പുഴയിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പേരാമ്പ്രയിലെ മുൻകാല ആംബുലൻസ് ഡ്രൈവറായിരുന്നു ഷൈജൽ. മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അസീസാണ് പിതാവ്. സുലേഖ മാതാവും ഷജീർ, സജിന എന്നിവർ സഹോദരങ്ങളുമാണ്.

Exit mobile version