Site icon Fourteen Kerala – 14 Kerala News

മലപ്പുറത്ത് തൂതപ്പുഴയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ നിന്ന് കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് തൂതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയിൽ നിന്ന് കണ്ടെത്തി. കൊടുമുണ്ട സ്വദേശി അബ്ദുൽ ഹക്കീമിന്റെ മകൻ എട്ട് വയസുകാരനായ സഅദ് ആണ് മരിച്ചത്.

സഹോദരനൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. കൊപ്പം പൈലിപ്പുറത്ത് ഉമ്മയുടെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു സഹോദരങ്ങളായ സഅദും സഹലും. ഇന്നലെ വൈകീട്ടാണ് സഅദ്, സഹോദരൻ സഹൽ എന്നിവർ വീട്ടുകാർക്കൊപ്പം തൂതപ്പുഴ പൈലിപ്പുറം കാളിയാർവെട്ടം കടവിൽ കുളിക്കാൻ ഇറങ്ങിയത്.

കുളിക്കാൻ ഇറങ്ങിയപ്പോൾ ഇരുവരും ഒഴുക്കിൽപ്പെട്ടു എന്നാണ് വിവരം. തുടർന്ന് നാട്ടുകാർ സഹലിനെ രക്ഷപ്പെടുത്തിയെങ്കിലും സഅദ് ഒഴുക്കിൽപ്പെട്ട് പോകുകയായിരുന്നു.

Exit mobile version