തൃശൂർ : തൃശൂർ പുതുക്കാടിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു . കാഞ്ഞൂർ സ്വദേശിനിയായ ബിന്ദു (49) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
വാഹനം ഓടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഡ്രൈവർ കുഴഞ്ഞുവീണ നിലയിലായിരുന്നു കാണപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ദേശീയപാതരികെയുള്ള ഒരു കടയിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്.
