Site icon Fourteen Kerala – 14 Kerala News

ബൈക്കിന് പിന്നിൽ ടെമ്പോ വാൻ ഇടിച്ച് അപകടം; തമിഴ്‌നാട്ടിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

തമിഴ്‌നാട് : തമിഴ്‌നാട് മാര്‍ത്താണ്ഡത്ത് ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കാഞ്ഞിരംകുളം സ്വദേശി ശ്രീകുമാർ, കാട്ടാക്കട സ്വദേശി സജികുമാർ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ അമിതവേഗതയിലെത്തിയ ടെമ്പോ വാൻ ഇടിക്കുകയായിരുന്നു.

അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ശക്തമായ ഇടിയെത്തുടർന്ന് വാനിന്റെ അടിയിൽപ്പെട്ട ഇരുവരെയും കുഴിത്തുറ അഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ ശ്രീകുമാർ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.

പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സജികുമാറിന്റെയും ജീവൻ നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ട് കളിയിക്കാവിള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version