കോട്ടയം : സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീനയുടെ മൃതദേഹം കണ്ടെത്തി . മകൻ ജോസഫിൻ ജോണി (24) മൃതദേഹം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു .ശക്തമായ ഉരുൾപൊട്ടലിൽ വീട് പൂർണമായും ഇടിഞ്ഞുവീഴുകയായിരുന്നു.ഫയർഫോഴ്സും നാട്ടുകാരും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
കോട്ടയം ജില്ലയിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതർ അറിയിച്ചു. നദികളിലും തോടുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്
സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
