Site icon Fourteen Kerala – 14 Kerala News

വടകര എം.ഡി.എം.എ കേസ്; ലഹരി ഇടപാടിലെ പണപ്പുഴയുടെ ഉറവിടം തേടി എസ്.ഐ.ടി, വയനാട് സ്വദേശിക്കായി അന്വേഷണം ഊർജിതം

വടകര: വടകര എം.ഡി.എം.എ കേസിൽ പിടിയിലായ അധ്യാപികമാരുമായും മുഖ്യപ്രതികളുമായും സാമ്പത്തിക ഇടപാടുകൾ നടത്തിയവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നടപടികൾ ശക്തമാക്കി.

പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ, ഡെലിവറി ബോയ് ജിജിൻ കുര്യാക്കോസ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളുമായി പണമിടപാട് നടത്തിയവർ ലഹരി വിൽപനക്കാരാണോ അതോ ഉപഭോക്താക്കളാണോ എന്ന് എസ്.ഐ.ടി പരിശോധിച്ചുവരികയാണ്.
ഇതിൽ വലിയ തുകയുടെ ഇടപാടുകൾ നടത്തിയവർ കേസിൽ നിർണായക കണ്ണികളാകാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. കഴിഞ്ഞ ആറു മാസത്തിനിടെ ജിജിൻ കുര്യാക്കോസ് മാത്രം ഒരു കോടിയിലധികം രൂപയുടെ ഇടപാടുകൾ നടത്തിയിട്ടുണ്ട്. ഇത് ലഹരി ഇടപാടിലെ വമ്പൻ സ്രാവുകളുമായുള്ള ബന്ധത്തിന്റെ സൂചനയായാണ് പൊലീസ് കാണുന്നത്.

അതേസമയം, ജിജിന്റെ പ്രധാന കൂട്ടാളിയായ വയനാട് സ്വദേശിക്കായുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. ജിജിന്റെ അക്കൗണ്ടിലെത്തിയ പണം ഏറെയും ഇയാളുടെ അക്കൗണ്ടിലേക്കാണ് കൈമാറിയിട്ടുള്ളത്. പ്രതികളെ നിയന്ത്രിച്ചിരുന്നത് ഈ വയനാട് സ്വദേശിയാണോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

അതേസമയം ലഹരിക്കേസിൽ അധ്യാപകർ അറസ്റ്റിലായ സംഭവം കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ട ഒന്നാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മരണത്തിന്റെ വ്യാപാരികളായി അധ്യാപകർ മാറിയത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും മന്ത്രി പ്രതികരിച്ചു.

“കുട്ടികളെ നേർവഴിക്ക് നയിക്കേണ്ട അധ്യാപകർ ലഹരി കച്ചവടത്തിൽ ഏർപ്പെട്ടത് ഗുരുതരമായ കുറ്റമാണ്. ഇത് വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ കളങ്കം ഏൽപ്പിക്കുന്നതാണ്” എന്ന് മന്ത്രി പറഞ്ഞു.

അതേസമയം വടകര എംഡിഎംഎ കേസിൽ പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ അധ്യാപകർ എംഡിഎംഎ വിറ്റ് കിട്ടിയ പണം മുഴുവൻ ഒരു വ്യക്തിയുടെ നിർദേശപ്രകാരം അയച്ചതാണെന്നാണ് സംശയം. വയനാട് സ്വദേശിയായ യുവാവാണ് ഈ ലഹരിക്കടത്തിന്റെ മൊത്തവിതരണക്കാരനെന്നും, അറസ്റ്റിലായവരെല്ലാം ഇയാളുടെ ശൃംഖലയിലെ കണ്ണികൾ മാത്രമാണെന്നുമാണ് പോലീസിന്റെ നിഗമനം.

കേരളം വിട്ട ഇയാൾക്കായി പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.അറസ്റ്റിലായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് മാത്രം ഒരു കോടിയിലധികം രൂപയാണ് പ്രതി നിർദേശിച്ച അക്കൗണ്ടുകളിലേക്കും ക്യുആർ കോഡുകളിലേക്കും അയച്ചത്.ലഹരി ഉപയോഗിക്കുന്നവരെ തന്നെ ഇടനിലക്കാരാക്കി അവരുടെ അക്കൗണ്ട് വഴി പണം സ്വീകരിക്കുന്ന രീതിയാണ് സംഘം സ്വീകരിച്ചത്.

Exit mobile version