കോഴിക്കോട്: കോഴിക്കോട് കക്കട്ടിൽ സഹകരണ ബാങ്കിന്റെ തളീക്കര ശാഖ മാനേജരും സിപിഎം പ്രാദേശിക നേതാവുമായ ഗനീഷ് കുമാർ പികെ ജീവനൊടുക്കി. വീടിനടുത്ത് മുറുവശേരി വായനശാലയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഗനീഷ് കുമാറിനെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. കർഷകസംഘം മേഖലാ സെക്രട്ടറി കൂടിയാണ് ഗനീഷ് കുമാർ.
