Site icon Fourteen Kerala – 14 Kerala News

പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; ആയുധങ്ങൾ കുറ്റിക്കാട്ടിൽനിന്ന് കണ്ടെടുത്ത് പൊലീസ്; എടുത്തുനൽകിയത് പ്രതി പ്രദീപ് തന്നെ

തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ കൊലക്കുപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്ന മൂന്ന് വെട്ടോത്തികളാണ് പ്രതിയിൽ നിന്ന് കണ്ടെടുത്തത്.

കൊലപാതക കേസിലെ പ്രധാന പ്രതി പ്രദീപാണ് ആയുധങ്ങൾ ഒളിപ്പിച്ച സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തത്. പ്രദീപിനൊപ്പം മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.അയൽവാസികൾ തമ്മിലുള്ള വൈരാഗ്യംഅയൽവാസികൾ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.

പാൽക്കുളങ്ങര സ്വദേശി വിശാഖ് ആണ് കൊല്ലപ്പെട്ടത്. പ്രതി പ്രദീപ് വിശാഖിന്റെ അയൽവാസിയാണ്. ഇരുകുടുംബങ്ങളും തമ്മിൽ വർഷങ്ങളായി അതിരു സംബന്ധിച്ച് പ്രശ്നങ്ങൾ നിലനിന്നിരുന്നു.നാലുമാസം മുൻപ് വിശാഖ് പ്രദീപിനെ ആക്രമിച്ചിരുന്നു.

ഇതിലെ പക വീട്ടാനാണ് പ്രദീപും സുഹൃത്തുക്കളും ചേർന്ന് ആസൂത്രിതമായി കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. തെളിവ് നശിപ്പിക്കാൻ ശ്രമംസംഭവത്തിന് ശേഷം തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചതായി പൊലീസ് വ്യക്തമാക്കി. കൊല നടത്തിയ ശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.

ഇന്നലെ പുലയനാർകോട്ടയിലെ കാട്ടിനുള്ളിൽ വെച്ചാണ് പ്രദീപിനെയും മൂന്ന് സുഹൃത്തുക്കളെയും പൊലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നാണ് മൂന്ന് വാക്കത്തികളും പൊലീസ് കണ്ടെടുത്തത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ആയുധങ്ങൾ ഒളിപ്പിച്ച സ്ഥലത്തെ കുറിച്ച് പ്രതി വിവരം നൽകിയത്.കൊലപാതകം ആസൂത്രിതമാണെന്നും കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.

Exit mobile version