Site icon Fourteen Kerala – 14 Kerala News

കൊല്ലം കരുനാഗപ്പള്ളിയില്‍ മന്തിയുടെ അളവ് കുറഞ്ഞുപോയെന്നാരോപിച്ച് യുവാവ് ഹോട്ടല്‍ അടിച്ച് തകര്‍ത്തു

കൊല്ലം: മന്തിയുടെ അളവ് കുറഞ്ഞുപോയെന്നാരോപിച്ച് മദ്യക്കുപ്പിയുമായി എത്തിയ യുവാവ് ഹോട്ടല്‍ അടിച്ച് തകര്‍ത്തു. കൊല്ലം കരുനാഗപ്പള്ളിയില്‍ ഇന്നലെ രാത്രിയാണ് രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ യുവാവ് യാതൊരു പ്രകോപനവുമില്ലാതെ ഹോട്ടലിലെ സാധനസാമഗ്രികൾ തല്ലിത്തകർക്കുകയായിരുന്നു.

ഈ സമയം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്കും ജീവനക്കാർക്കും പരിക്കേറ്റു. അക്രമാസക്തനായ ഇയാളെ ഹോട്ടലിലെത്തിയവരും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പിടിച്ചുകെട്ടിയത്. തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. താൻ കഴിച്ച മന്തിയുടെ അളവ് കുറഞ്ഞതാണ് തന്നെ ചൊടിപ്പിച്ചതെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത് .

ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Exit mobile version