Site icon Fourteen Kerala – 14 Kerala News

ജോലിക്കായി രാജസ്ഥാനിലേക്ക് പോകവെ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശി യുവാവ് മരിച്ചു

കോഴിക്കോട് : ജോലി ആവശ്യത്തിനായി രാജസ്ഥാനിലേക്കുള്ള യാത്രക്കിടെ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി മുണ്ടാടികുനി ലിനീഷ് (44) ആണ് മരിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകനും പ്രദേശത്തെ സജീവ സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു ലിനീഷ്.

ശനിയാഴ്ച ഉച്ചയോടെയാണ് ട്രെയിനില്‍ നിന്ന് വീണ് ലിനീഷിന് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ തന്നെ അദ്ദേഹത്തെ ജോധ്പൂരിലെ എംഡിഎം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണം സംഭവിച്ചു.

പെയിന്റിംഗ് ജോലിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായാണ് ലിനീഷ് രാജസ്ഥാനിലേക്ക് പോയത്. അപകടവിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും ജോധ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. നിലവില്‍ മൃതദേഹം ജോധ്പൂര്‍ എംഡിഎം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. സംഭവത്തില്‍ പ്രദേശത്ത് വലിയ ദുഃഖമാണുള്ളത്.

Exit mobile version