Site icon Fourteen Kerala – 14 Kerala News

പശ്ചിമേഷ്യൻ യുദ്ധസാഹചര്യം സർക്കാർ പ്രവാസി പഠനകമ്മിറ്റി രൂപവത്‌കരിക്കണം; കാന്തപുരം

കുന്ദമംഗലം : പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം വീണ്ടും ആശങ്കയുണ്ടാക്കുമ്പോൾ പ്രവാസി മലയാളികൾ അനുഭവിക്കുന്ന സാമ്പത്തിക- സാമൂഹിക അരക്ഷിതാവസ്ഥ ഗൗരവകരമാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ. പ്രത്യാഘാതങ്ങൾ അടുത്തറിയാനും സമാശ്വാസ- പുനരധിവാസ പദ്ധതികൾ നടപ്പാക്കാനും പ്രത്യേക പഠനകമ്മിറ്റിക്ക് സർക്കാർ രൂപംനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മർകസ് ഗ്ലോബൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവാസി സമ്മിറ്റ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.പി.എം. ഫൈസി വില്യാപ്പള്ളി അധ്യക്ഷനായി. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ചു. മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സി.പി. ഉബൈദുല്ല സഖാഫി, ദുൽകിഫിൽ സഖാഫി എന്നിവർ സംസാരിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ജസീൽ കാമിൽ സഖാഫി, ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി, ഉസ്മാൻ സഖാഫി തിരുവത്ര, എം.സി. അബ്ദുൽ ഗഫൂർ മാസ്റ്റർ വാഴക്കാട്, റോഷൻ നൂറാനി, മർസൂഖ് സഅദി കാമിൽ സഖാഫി, ശരീഫ് കാരശ്ശേരി, കരീം ഹാജി മേമുണ്ട എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

Exit mobile version