Site icon Fourteen Kerala – 14 Kerala News

ചമ്മന്തി നൽകാത്തതിന് തട്ടുകടയിൽ അക്രമം; കാപ്പ കേസ് പ്രതി അറസ്റ്റിൽ

കൊല്ലം: ചമ്മന്തി നൽകാത്തതിന് തട്ടുകടയിൽ അക്രമം നടത്തിയ കാപ്പകേസ് പ്രതി പിടിയിൽ . മുഖത്തല പാങ്കോണം സ്വദേശി അജ്മലിനെ (36) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗുണ്ടാവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായ ‘ഓപ്പറേഷൻ തൂഫാൻ’ വഴിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അക്രമങ്ങൾക്ക് പുറമെ മയക്കുമരുന്ന് കേസുകളിലും പ്രതിയാണ്. ചാത്തന്നൂർ എ.സി.പി.യുടെ നിർദ്ദേശപ്രകാരമാണ് കൊട്ടിയം പൊലീസ് ഇയാളുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. കണ്ണനല്ലൂരിലെ തട്ടുകടയിൽ ചമ്മന്തി ലഭിക്കാത്തതിനെ തുടർന്ന് അക്രമം നടത്തിയതടക്കം നാലോളം ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. അഞ്ച് തവണ വിവിധ കേസുകളിലായി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Exit mobile version