Site icon Fourteen Kerala – 14 Kerala News

ശക്തമായ മഴ: പത്തനംതിട്ടയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്നുപേർക്ക് പരിക്കേറ്റു

പത്തനംതിട്ട : പത്തനംതിട്ടയിൽ മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്നുപേർക്ക് പരിക്കേറ്റു. ചെങ്ങറയിൽ ഇന്നലെ രാത്രിയാണ് സംഭവം . അക്ഷയ ഭവനത്തിൽ അനിൽ കുമാറിന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നത് .

അനിൽ കുമാറിനും ഭാര്യയ്ക്കും അയൽവാസിയായ സ്ത്രീക്കുമാണ് പരിക്കേറ്റത്. അയൽവാസിയായ സരസമ്മ ഇവരുടെ വീട്ടിലാണ് താമസിക്കുന്നത് . പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയിലാണ് മേൽക്കൂര തകർന്ന് വീണത് .

Exit mobile version