Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കുറ്റ്യാടിയിൽ 29-കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കുറ്റ്യാടി നിട്ടൂരിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിട്ടൂർ സ്വദേശി തരിപ്പയിൽ വീട്ടിൽ രാജീവന്റെ മകൻ സജിൽ (29) ആണ് മരണപ്പെട്ടത്.

ഇന്നലെ രാത്രി 10 മണിക്കും ഇന്ന് രാവിലെ 8.45 നും ഇടയിലുള്ള സമയത്താണ് സംഭവം നടന്നത്. ഇയാൾ താമസിക്കുന്ന വീടിന്റെ ഓഫീസ് മുറിയിലെ ഫാനിന്റെ ഹുക്കിൽ കാവിമുണ്ടിൽ തൂങ്ങിമരിച്ച നിലയിലാണ് സജിലിനെ കണ്ടെത്തിയത്. ഏതാനും ദിവസങ്ങളായി ഇയാൾ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.

ഉടൻ തന്നെ കുറ്റ്യാടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Exit mobile version