Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പയ്യോളിയിൽ വയോധികയെ പീഡിപ്പിച്ച സംഭവം: മധ്യവയസ്‌കൻ അറസ്റ്റിൽ

കോഴിക്കോട്: പയ്യോളിയിൽ വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്‌കൻ പിടിയിൽ. പയ്യോളി അങ്ങാടി ഇരിങ്ങത്ത് പുത്തൻപുരയിൽ മുകുന്ദനെ (52) ആണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്.

മെയ് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലെ അടുക്കളയിൽ വെച്ച് പ്രതി അതിക്രമം കാട്ടിയെന്നാണ് വയോധികയുടെ പരാതിയിൽ പറയുന്നത്. സംഭവത്തിന് ശേഷം ജൂലൈ നാലിനാണ് വയോധിക പോലീസിൽ പരാതി നൽകിയത്.

പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ മുകുന്ദനെ റിമാൻഡ് ചെയ്തു.

Exit mobile version