കോഴിക്കോട്: കൊച്ചുമക്കളോടൊപ്പം കളിക്കാനെത്തിയ എട്ടുവയസ്സ് പ്രായമുള്ള വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 42 വർഷം കഠിനതടവും ഒരു ലക്ഷം രൂപയും വിധിച്ച് നാദാപുരം പോക്സോ കോടതി. കേന്ദ്രസർക്കാർ സ്ഥാപനമായ കൂത്താളി ജില്ലാകൃഷി ഫാമിലെ ജീവനക്കാരനുമായ പെരുവണ്ണാമൂഴി കല്ലിപ്പറമ്പിൽ ചന്ദ്രൻ( 56 )നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ.കെ.മേനോൻ ശിക്ഷിച്ചത്.
പെരുവണ്ണാമൂഴിയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്നാണ് കേസ്. 2024 ജനുവരി മാസത്തിലെ പല ദിവസങ്ങളിലായി പ്രതിയുടെ മകളുടെ മക്കളോടൊപ്പം കളിക്കുകയായിരുന്ന സമയത്ത് പ്രതിയുടെ വീട്ടിലേക്ക് കുട്ടിയെ കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയെന്നും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. സംഭവത്തിന്റെ പിറ്റേന്ന് തന്നെ കുട്ടി സ്കൂൾ ഹെഡ്മാസ്റ്ററെ അറിയിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
പെരുവണ്ണാമൂഴി പോലീസ് സബ് ഇൻസ്പെക്ടർ ജിതിൻ വാസ് രജിസ്റ്റർ ചെയ്ത കേസിൽ തുടരന്വേഷണം നടത്തിയത് പെരുവണ്ണാമൂഴി പോലീസ് ഇൻസ്പെക്ടർ പി.അരുൺ ദാസ്,സി.പി.ഒ.ലിസ്ന ടി.കെ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 18സാക്ഷികളെ വിസ്തരിക്കുകയും. 26രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രതി ഭാഗത്ത് നിന്ന് 3 സാക്ഷികളെ വിസ്തരിക്കുകയും 1 രേഖ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.ലെയ്സൺ ഓഫീസർ ഷാനി.പി.എം പ്രോസിക്യൂഷൻ വിംഗിനെ ഏകോപിപ്പിച്ചു.
